പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ വികസനത്തിന് പ്രവാസികളുടെ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ലോക കേരളസഭയ്ക്കു നിയമസഭ മന്ദിരത്തിൽ തുടക്കം കുറിച്ചു. നിയമസഭാംഗങ്ങളും കേരളത്തിൽനിന്നുള്ള പാർലമെന്‍റ് അംഗങ്ങളും പ്രവാസി പ്രതിനിധികളും ഉൾപ്പെടെ 351 അംഗങ്ങളാണ് സഭയിൽ പങ്കെടുക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ലോകമെങ്ങുമുള്ള മലയാളികൾക്ക് കേരളത്തിന്‍റെ വികസനത്തിൽ അർത്ഥപൂർണമായ പങ്കാളിത്തത്തിന് പൊതുവേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്കു തുടക്കം കുറിച്ചത്.

2.30ന് ​നി​യ​മ​സ​ഭ സ​മു​ച്ച​യ​ത്തി​ലെ അ​ഞ്ച് ഉ​പ​വേ​ദി​ക​ളി​ല്‍ മേ​ഖ​ല തി​രി​ച്ചു​ള്ള സ​മ്മേ​ള​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്​​ച ഒ​മ്പ​തി​നും 11.30നും വിവിധ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​ സ​മ്മേ​ള​ന​ങ്ങ​ള്‍. ഉ​ച്ച​ക്ക്​ ര​ണ്ടിന്​ പൊ​തു​സ​ഭ സ​മ്മേ​ള​നം. 3.45ന് ​മു​ഖ്യ​മ​ന്ത്രി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തും. വൈ​കീ​ട്ട്​ 6.30ന് ​നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പൊ​തു​സ​മ്മേ​ള​നം ഗ​വ​ര്‍ണ​ര്‍ പി. ​സ​ദാ​ശി​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here