സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം; ചൈനയില്‍ ക്രിസ്ത്യൻ പള്ളി തകര്‍ത്തു

ബെയ്ജിങ്: സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ചൈനയിലെ ക്രിസ്ത്യൻ പള്ളി തകര്‍ത്തു. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ള ചൈനയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന ആരോപണമുണ്ട്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പോലീസാണ് ഗോൾഡൻ ലാംപ്സ്റ്റാൻഡ് പള്ളി തകർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

2009 ലും നൂറിലധികം വരുന്ന പോലീസും കൊള്ളക്കാരും ചേർന്ന് പള്ളി തകർക്കുകയും ബൈബിളുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു. 60 ദശലക്ഷം ക്രിസ്ത്യാനികൾ ചൈനയിലുള്ളതായാണ് കണക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here