കറുപ്പ് ജേഴ്‌സിയില്‍ തിളങ്ങി കേരള ബ്ലാസ്റ്റേഴ്സ്

മഞ്ഞപ്പട അഥവാ ‘യെല്ലോ ആർമി’ എന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ കരിമ്പടയായി. മഞ്ഞയ്ക്ക് പകരം കറുപ്പ് ജഴ്സിയിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത് കിടിലൻ പ്രകടനമാണ്. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. കഴിഞ്ഞ മത്സരങ്ങളില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ഹ്യൂമിന്റെ കറുപ്പ് ജേഴ്‌സി അണിഞ്ഞ് കിടിലന്‍ തിരിച്ചുവരവാണ് നടത്തിയത്. ഹ്യൂമിന്റെ ഹാട്രിക് ഗോളാണ് കേരളത്തിനു തുണയായത്.

ഡല്‍ഹിയില്‍ നടന്ന പോരാട്ടത്തിലാണ് എവേ കിറ്റ് ചരിത്രത്തില്‍ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ഉപയോഗിച്ചത്. ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കറുപ്പും മഞ്ഞയും നിറത്തിലാണ് എവേ കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. കളി ജയിക്കാനായതോടെ ടീമിന്റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here