Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം:യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ജനുവരി 25 മുതല്‍ തുടക്കമാകുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. ആദ്യദിനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് കൂടിക്കാഴ്ച. 29 ന് മുസ്ലീം ലീഗ്, 30 ന് ആര്‍എസ് പി, കേരള കോണ്‍ഗ്രസ് ജേക്കബ്, 31 ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി, ജെഎസ്എസ്, ഫെബ്രുവരി ഒന്നിന് സിഎംപി,ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സഭാനടപടികള്‍ കഴിഞ്ഞയുടനെ നിശ്ചയിച്ച ദിവസങ്ങളില്‍ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ കന്റോമെന്റ് ഹൗസില്‍ നടക്കും.

അതെസമയം, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സ് പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ‘lsmanifesto2024@gmail.com ‘എന്ന ഇ മെയില്‍ അഡ്രസ്സിലേക്ക് അയക്കാമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു.എഐസിസി സമിതിക്ക് ഈ നിര്‍ദ്ദേശങ്ങള്‍ മാനിഫെസ്റ്റോ ഉപസമിതിയുടെ കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ശശി തരൂര്‍ എംപി കൈമാറുന്നതാണ്. അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായി മാനിഫെസ്റ്റോ ഉപസമിതി അംഗം കൂടിയായ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തിയിരുന്നു.അതില്‍ എത്തിച്ചേരാന്‍ കഴിയാത്ത വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണെന്നും പഴകുളം മധു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *