Your Image Description Your Image Description
Your Image Alt Text

യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്കുള്ള സൗദിയുടെ സഹായവിതരണം തുടരുന്നു. വ്യോമ കടല്‍ മാര്‍ഗം ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റോഡു മാര്‍ഗ്ഗം റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ച് വിതരണം തുടരുന്നതായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു.

ഭക്ഷണം, മരുന്ന, പാര്‍പ്പിട സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ അടങ്ങുന്ന വസ്തുക്കളാണ് വിതരണം ചെയ്തു വരുന്നത്. ഗസ്സയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷെല്‍ട്ടറുകളിലാണ് വിതരണം നടത്തിയത്.

ഫലസ്തീന്‍ റെഡ്ക്രസന്റുമായി സഹകരിച്ചാണ് വിതരണം. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ മുഖേനയാണ് സഹായ നല്‍കി വരുന്നത്. ഫലസ്തീന്‍ ജനതയുടെ പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സഹായവിതരണം വഴി സൗദി നടത്തികൊണ്ടിരിക്കുന്നതെന്ന് റിലീഫ് സെന്റര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *