ക​ട​ക​ൾ, വീ​ട് കു​ത്തി​ത്തു​റ​ക്കു​ന്ന മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി

0

കോ​യ​ന്പ​ത്തൂ​ർ: വീ​ടു​ക​ളും ക​ട​ക​ളും കു​ത്തി​തു​റ​ന്ന് മോ​ഷ​ണം പ​തി​വാ​ക്കി​യ മോ​ഷ്ടാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കൗ​ണ്ടം​പാ​ള​യം രാം​കു​മാ​ർ (34), ചെ​ന്നൈ സ​തീ​ഷ് കു​മാ​ർ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ണ്ടി​പു​തൂ​ർ, പീ​ള​മേ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും മോ​ഷ​ണം പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് പീ​ള​മേ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഒ​ണ്ടി​പു​തൂ​രി​ലും പീ​ള​മേ​ട്ടി​ലും ക​ട​ക​ളും വീ​ടു​ക​ളും കു​ത്തി​തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും എ​ടി​എം കാ​ർ​ഡു​ക​ളും മോ​ഷ്ടി​ച്ച​ത് ത​ങ്ങ​ളാ​ണെ​ന്ന് ഇ​വ​ർ സ​മ്മ​തി​ച്ചു.

Leave A Reply

Your email address will not be published.