2020ല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ യുപിഐ നിയന്ത്രിക്കും

0

ദില്ലി: അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്‍പത് ശതമാനവും യുപിഐ വഴിയായേക്കും. സമീപകാലത്തെ യുപിഐ ഇടപാടുകളുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യത്തിലേക്ക ്‌വിരല്‍ചൂണ്ടുന്നത്. ഡിസംബര്‍ മാസത്തെ യുപിഐ ഇടപാടുകളില്‍ പതിനെട്ട് ശതമാനത്തിന്റെ വര്‍ധനവോടെ 6,200 ലക്ഷം ഡോളറിലാണ് എത്തി നില്‍ക്കുന്നത്. യുപിഐ ഇടപാടുകളുടെ മൂല്യത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബറില്‍ 25 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. ഇത് ആദ്യമായാണ് ഇടപാട് മൂല്യം ഒരു കോടി കടക്കുന്നതും. യുപിഐ ഇതേ വളര്‍ച്ച തുടരുകയാണെങ്കില്‍ ഐഎംപിഎസ് ഇടപാടുകളെക്കാള്‍ മുന്നിലെത്താന്‍ ഒരു വര്‍ഷത്തില്‍ താഴെ മതിയാകും.

രണ്ട് വര്‍ഷം മുന്‍പാണ് യുപിഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. ക്രമേണ യുപിഐ എന്‍ഇഎഫ്ടിയെയും മറി കടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയിലുണ്ടായ വര്‍ദ്ധന ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വന്‍ സാധ്യതകളാണ് സൃഷ്ടിക്കുന്നത്.

Leave A Reply

Your email address will not be published.