മുംബൈയില്‍ ബെസ്റ്റ് ബസ് തൊഴിലാളികളുടെ സമരം ഏഴാം ദിവസത്തിലേക്ക്

0

മുംബൈ: ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബെസ്റ്റ് ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശ്നം പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. 32000 തൊഴിലാളികളാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശമ്പള വര്‍ധനവിന് പുറമെ ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്. ഗാതാഗതം താറുമാറായതോടെ സംസ്ഥാനത്ത് ആളുകളും ദുരിതത്തിലായിരിക്കുകയാണ്.

Leave A Reply

Your email address will not be published.