റെയിൽവേ സ്റ്റേഷനിലെ പോക്കറ്റടി; യുവാവ് അറസ്റ്റിൽ

0

കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ സ്റ്റ​ഷ​നി​ൽ നി​ന്ന് പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് പോ​ക്ക​റ്റ​ടി​ച്ച് ഓ​ടി​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി. പാ​ല​ക്കാ​ട് സ്വ​ദേ​ശി മി​ന്ന​ൽ വി​നോ​ദ് എ​ന്ന വി​നോ​ദ് (26)നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. യ​ശ്വ​ന്ത് ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് നി​ഷാ​ദി​ന്‍റെ പ​ണ​മ​ട​ങ്ങി​യ പേ​ഴ്സാ​ണ് ത​ട്ടി​പ​റി​ച്ച് ഓ​ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ നാ​ലാം ഫ്ളാ​റ്റ് ഫോ​മി​ൽ നി​ന്ന് എ​സ്ഐ പി, ​ജം​ഷീ​ദ്, എ​സ്ഐ അ​പ്പൂ​ട്ടി, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് സി​ഡി​പി​എ​സ് അം​ഗ​ങ്ങ​ലാ​യ കോ​ൺ​സ്റ്റ​ബി​ൾ ദേ​വ​രാ​ജ​ൻ, ജ​യ​ച​ന്ദ്ര​ൻ ബി​നു എ​ന്നി​വ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ പേ​രി​ൽ ഷൊ​ർ​ണ്ണ​ർ പാ​ല​ക്കാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്ക് ക​ള​വ് കേ​സു​ക​ൾ ഉ​ണ്ട്. ട്ര​യി​നി​ൽ സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ പേ​ഴ്സ് മ​റ്റ് വി​ല​പ്പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങൾ ​മോ​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Leave A Reply

Your email address will not be published.