ബെംഗളൂരുവിൽ നിന്ന് ഊട്ടിയിലേക്കു ബദൽ പാതയിലൂടെ ബസ് സർവീസ്

0

ബെംഗളൂരു:  ബെംഗളൂരുവിൽ നിന്ന് ഊട്ടിയിലേക്കു ബദൽ പാതയിലൂടെ ബസ് സർവീസ് ആരംഭിക്കാൻ കർണാടക ആർടിസി. തമിഴ്നാടുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാർ പുതുക്കുന്നതിന്റെ ഭാഗമായാണ് കർണാടക പുതിയ റൂട്ട് നിർദേശിച്ചത്. ബെംഗളൂരുവിൽ നിന്ന് കൃഷ്ണഗിരി-തൊപ്പൂർ- അന്തിയൂർ- സത്യമംഗലം-മേട്ടുപാളയം വഴി ഊട്ടിയിലെത്തുന്നതാണ് പുതിയ റൂട്ട്. 360 കിലോമീറ്റർ ദൂരം 7 മണിക്കൂർ കൊണ്ട് എത്താം.

നിലവിൽ മണ്ഡ്യ- മൈസൂരു-ഗുണ്ടൽപേട്ട്,-ബന്ദിപ്പൂർ-ഗൂഡല്ലൂർ വഴിയാണ് കർണാടകയും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനും ബെംഗളൂരുവിൽ നിന്ന് ഊട്ടി സർവീസുകൾ നടത്തുന്നത്. 310 കിലോമീറ്റർ ദൂരം 8 മണിക്കൂർ 30 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. ബദൽ പാതയിൽ ദൂരം കൂടുതലാണെങ്കിലും ചുരം റോഡില്ലാത്തതിനാൽ യാത്രാസമയം കുറയും. ബന്ദിപ്പൂർ വനത്തിൽ രാത്രി യാത്ര നിരോധനം നിലവിലുള്ള സാഹചര്യത്തിലാണു ബദൽ പാത നിർദേശം കെഎസ്ആർടിസി മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ സി.ശിവയോഗി പറഞ്ഞു.

Leave A Reply

Your email address will not be published.