ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

0

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. കു​ന്ന​മം​ഗ​ലം ചെ​റു​വ​ല​ത്ത് പു​ളി​ക്ക​ല്‍ ഹൗ​സി​ല്‍ ബി​നീ​ഷ് (40) ആ​ണ് മ​രി​ച്ച​ത്.ഒ​പ്പം സ​ഞ്ച​രി​ച്ച അ​നി​വി​ന്ദ്(24), വൈ​ഷ്ണ​വ്(23) എ​ന്നി​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ കു​ന്ന​മം​ഗ​ലം പ​ന്തീ​ര്‍​പാ​ടം തോ​ട്ടും​പു​റം വ​ള​വി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​ൾ​വ​ര്‍​ട്ടി​ല്‍ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബി​നീ​ഷി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബസ് ഡ്രൈ​വ​റാ​ണ് ബി​നീ​ഷ്. ഭാ​ര്യ: ജീ​ന. മ​ക്ക​ൾ: ഋ​തി​ക, ഋ​ഷി​ക. അ​ച്ഛ​ൻ: പ​രേ​ത​നാ​യ മ​ണി.
അ​മ്മ: ശാ​ന്ത. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​ഹേ​ഷ്, പ്ര​തീ​ഷ്.

Leave A Reply

Your email address will not be published.