കാർഷിക വായ്പ എഴുതിത്തള്ളാനുള്ള 46,000 കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്ന് കുമാരസ്വാമി

0

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കാർഷിക വായ്പ എഴുതിത്തള്ളലിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന് ഒരുമുഴം മുൻപേ കണ്ട്, പരിഹാരവുമായി കർണാടക സർക്കാർ. ഈ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കർഷകർക്കുള്ള ലോലിപോപ്’ എന്ന വിളിച്ചു പരിഹസിച്ച പശ്ചാത്തലത്തിലാണ് നീക്കം. വായ്പ എഴുതിത്തള്ളാനുള്ള 46,000 കോടി രൂപ ഫെബ്രുവരി 8ന് അവതരിപ്പിക്കുന്ന ബജറ്റിൽ വകയിരുത്തുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. 4 ഘട്ടമായി വായ്പ എഴുതിത്തള്ളാനാണു സർക്കാർ നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാൽ ബജറ്റിൽ ഈ തുക വകയിരുത്തുന്നതോടെ ഒറ്റഘട്ടമായി എഴുതിത്തള്ളാനാകും. സാമ്പത്തിക ഉത്തരവാദിത്തത്തിന്  ഒരു വെല്ലുവിളിയും ഉയർത്താതെയായിരിക്കും വായ്പ എഴുതിത്തള്ളലെന്നും പ്രഖ്യാപനം ലോലിപോപ്പല്ലെന്ന് ബിജെപി നേതാക്കൾക്ക് ഇതോടെ ബോധ്യമാകുമെന്നും കുമാരസ്വാമി പറഞ്ഞു.

Leave A Reply

Your email address will not be published.