ഖത്തറുമായുള്ള സഹകരണം കൂടുതൽ ശക്‌തമാക്കും -തുർക്കി പ്രസിഡന്റ്‌ തയിപ്‌ എർദോഗൻ

0

ഖത്തർ : ഖത്തറുമായി പ്രതിരോധ, വ്യാപാര, വിനോദസഞ്ചാര, ഊർജ മേഖലകളിൽ ഉള്ള സഹകരണം കൂടുതൽ ശക്‌തമാക്കുമെന്ന്‌ തുർക്കി പ്രസിഡന്റ്‌ തയിപ്‌ എർദോഗൻ. തുർക്കിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ സകരിയയിൽ ബിഎംസി വാഹന നിർമാണ കോൺഫറൻസിനെ അഭിസംബോധന ചെയ്യവേയാണ്‌ എർദോഗൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌.നിർണായക ഘട്ടത്തിൽ ഖത്തർ പ്രകടിപ്പിച്ച ഐക്യദാർഢ്യം ഒരിക്കലും മറക്കില്ലെന്ന്‌ ജൂലൈയിലെ പട്ടാള അട്ടിമറി ശ്രമത്തെ പരോക്ഷമായി പരാമർശിച്ച്‌ അദ്ദേഹം പറഞ്ഞു. അന്ന്‌ എർദോഗന്‌ പിന്തുണയും സഹായവും വാഗ്‌ദാനംചെയ്‌ത്‌ ആദ്യംവിളിച്ച രാഷ്‌ട്രത്തലവൻ ഖത്തർ അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി ആയിരുന്നു. അതിനുശേഷം എല്ലാരംഗങ്ങളിലും ഖത്തർ-തുർക്കി സഹകരണം കൂടുതൽ ശക്‌തമായതായി എർദോഗൻ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.