സംഘപരിവാറിന്റെ ഗുമസ്തനാണ് പ്രധാനമന്ത്രി; സിദ്ധരാമയ്യ

0

ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയെ ഗുമസ്തനെന്നു വിളിച്ചു പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോൺഗ്രസ്– ദൾ ഏകോപനസമിതി ചെയർമാൻ സിദ്ധരാമയ്യ. സംഘപരിവാറിന്റെ ഗുമസ്തനാണ് പ്രധാനമന്ത്രിയെന്നും ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയെ അങ്ങനെ വിളിക്കുന്നതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. കോൺഗ്രസ്- ദൾ സർക്കാരിൽ മുഖ്യമന്ത്രിയെ പോലെയല്ല, മറിച്ച് ഗുമസ്തനെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ദൾ നിർവാഹക സമിതിയിൽ കുമാരസ്വാമി പറഞ്ഞതായി കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു മോദിയുടെ പരിഹാസം. താൻ പറയാത്ത കാര്യത്തിലാണ് മോദിയുടെ പരിഹാസമെന്നു കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.