അറേബ്യൻ മരുഭൂമിയെ ലോകോത്തര രാജ്യമാക്കി ഉയർത്തുന്നതിൽ ഷെയ്ഖ് സായിദിന്റെ പങ്ക് ‌മാതൃകാപരം: ഉമ്മ‍ൻ ചാണ്ടി

0

അറേബ്യൻ മരുഭൂമിയെ ലോകോത്തര രാജ്യമാക്കി ഉയർത്തുന്നതിൽ യുഎഇ രാഷ്ട്ര പിതാവ്‌ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ വഹിച്ച പങ്ക് മാതൃകാപരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. യുഎഇയുടെ സഹിഷ്ണുതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രവർത്തകർ അടക്കമുള്ള പ്രവാസികൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുന്ന പ്രവാസികൾ കേരളത്തിന്റെ ബ്രാൻഡ് അംബാഡർമാരാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സംഘടിപ്പിച്ച ഷെയ്ഖ് സായിദ് സ്മാരക വിദ്യാഭ്യാസ അവാർഡ്ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.