മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച്‌ ഫേസ്‌ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച്‌ ഫേസ്‌ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകരെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കതില്‍ അനില്‍ ( 38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

മത വര്‍ഗീയതയുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്താറുള്ളയിവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശമായ വിധത്തില്‍ പോസ്റ്റിട്ടത്. സി പി ഐ എം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്.

Leave A Reply

Your email address will not be published.