അറബിക് കയ്യെഴുത്ത് പ്രതികളുടെ രാജ്യാന്തര പ്രദർശനവും സമ്മേളനവും നാളെ മുതൽ

0

യു എ ഇ : അബുദാബി മനാറത് അൽ സാദിയാതിൽ അറബിക് കയ്യെഴുത്ത് പ്രതികളുടെ രാജ്യാന്തര പ്രദർശനവും സമ്മേളനവും നാളെ മുതൽ ഫെബ്രുവരി 15 വരെ നടക്കും. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ശിൽപശാലയും ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായുള്ള ദ്വിദിന സമ്മേളനം ആറു സെഷനുകളിലായി നാളെയും മറ്റന്നാളും നടക്കും. എഡിറ്റിങ്, പബ്ലിഷിങ്, കയ്യെഴുത്ത് പ്രതികളുടെ സംരക്ഷണം എന്നീ വിഷയങ്ങളിൽ ആഗോള വിദഗ്ധർ സംസാരിക്കും.

Leave A Reply

Your email address will not be published.