വ്യാപാര സ്ഥാപനങ്ങളുടെ ജലവൈദ്യുതി നിരക്ക് കുറയ്ക്കാനൊരുങ്ങി അബുദാബി

0

യു എ ഇ : വിദേശ നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം എമിറേറ്റിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഈ സ്ഥാപനങ്ങളുടെ സംഭാവന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് അബുദാബിയിൽ വ്യാപാര സ്ഥാപനങ്ങളുടെ ജലവൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയിൽ. ഓരോ സ്ഥാപനത്തിന്‍റെയും നിലവാരം അനുസരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുകയെന്ന് അബുദാബി ഊർജവിഭാഗം ചെയർമാൻ അവൈദ അൽ മറാർ പറഞ്ഞു. ഇതുമൂലം ഉൽപാദനം മെച്ചപ്പെടുത്താനും വ്യാപാരമേഖലയുടെ നവോന്മേഷത്തിനും ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്. കൂടുതൽ വിദേശ കമ്പനികൾ വരുന്നതോടൊപ്പം തൊഴിലവസരവും വർധിക്കുമെന്ന് കണക്കുകൂട്ടുന്നു.

Leave A Reply

Your email address will not be published.