എ​​​സ്ബി​​​ഐ ട്ര​​ഷ​​റി ആക്രമം: ആ​റ് എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ കീ​ഴ​ട​ങ്ങി

0
തി​രു​വ​ന​ന്ത​പു​രം: ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്റ്റാ​​​ച്യൂ​​​വി​​​ലെ എ​​​സ്ബി​​​ഐ ട്ര​​ഷ​​റി ബ്രാ​​​ഞ്ച് ആ​​​ക്ര​​​മി​​​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റ് എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ കീ​ഴ​ട​ങ്ങി. ട്ര​ഷ​റി ഡ​യ​റ​ക്ട​റേ​റ്റി​ലെ ശ്രീ​വ​ൽ​സ​ൻ, സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നി​ൽ​കു​മാ​ർ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബി​ജു​രാ​ജ്, വി​നു​കു​മാ​ർ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​വ് സു​രേ​ഷ് ബാ​ബു, സു​രേ​ഷ് എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ര​ണ്ടു പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി രാ​ത്രി 9-30 ഓ​ടെ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ കീ​ഴ​ട​ങ്ങ​ൽ. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട അ​ജ​യ​കു​മാ​ർ സം​ഭ​വ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​തി​ക​ൾ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. കേ​സി​ൽ ഒ​രാ​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ളാ​യ​വ​രെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ര്‍​ദ്ദേ​ശം. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സി​ലെ ക്ലാ​ർ​ക്കും എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ അ​ശോ​ക​ൻ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ അ​റ്റ​ൻ​ഡ​റും എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ ഹ​രി​ലാ​ൽ എ​ന്നി​വ​രെ​യാ​ണ് സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. കോ​ട​തി കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ചാ​ൽ ഇ​വ​രെ സ​ർ​വീ​സി​ൽ​ നി​ന്നു പി​രി​ച്ചു​വി​ടേ​ണ്ടി ​വ​രും.

Leave A Reply

Your email address will not be published.