സാ​ന്തോം ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്; രാ​മ​പു​രം സ്‌​കൂ​ള്‍ ജേ​താ​ക്ക​ള്‍

0

മ​ര​ങ്ങാ​ട്ടു​പി​ള്ളി: സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ര​ണ്ടാ​മ​ത് ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി. കു​ര്യ​നാ​ട് സെ​ന്‍റ് ആ​ന്‍​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മൈ​ക്കി​ള്‍​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ജോ​ര്‍​ജ് വ​ഞ്ചി​പ്പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍​മ​ല ദി​വാ​ക​ര​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് കൊ​ട്ടാ​ര​ത്തി​ല്‍, വാ​ര്‍​ഡം​ഗം മാ​ര്‍​ട്ടി​ന്‍ പ​ന്നി​ക്കോ​ട്ട്, ഹെ​ഡ്മി​സ്ട്ര​സ് ആ​നി​യ​മ്മ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി കൊ​ല്ലി​ത്ത​ടം, ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍, എം.​ഡി. ജോ​സ​ഫ് മ​റ്റ​ത്തി​ല്‍, ജോ​യി തോ​മ​സ്, ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave A Reply

Your email address will not be published.