ബിഎസ്പി-എസ്പി സഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി

0

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി യുപിയില്‍ രൂപം കൊണ്ട ബിഎസ്പി-എസ്പി സഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി. ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദാണ് സഖ്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചത്.

1993ല്‍ രൂപം കൊണ്ട ബിഎസ്പി-എസ്പി സഖ്യം പ്രത്യയശാസ്ത്രപരമായി രൂപം കൊണ്ടതാണ്. ഇത്തവണ അങ്ങനെയല്ല, ഈ സഖ്യം കാലം ആവശ്യപ്പെടുന്നതാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ ഈ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ കൂടുതല്‍ ശ്രമിക്കും. ദളിതുകളും മുസ്ലിംങ്ങളും പിന്നോക്കക്കാരും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി വോട്ട് ചെയ്യണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.