യുപിയിലെ ബിഎസ്പി-എസ്പി സഖ്യം ബിജെപിക്ക് വലിയ നഷ്ടമാണുണ്ടാക്കുകയെന്ന് അഭിപ്രായ വോട്ടേടുപ്പ്

0

യുപിയിലെ ബിഎസ്പി-എസ്പി സഖ്യം ബിജെപിക്ക് വലിയ നഷ്ടമാണുണ്ടാക്കുകയെന്ന് അഭിപ്രായ വോട്ടേടുപ്പ്. നിലവില്‍ ബിജെപിക്കുള്ള സീറ്റുകളുടെ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് വോട്ടെടുപ്പ് ഫലം. ഇന്‍ഡ്യ ടിവിയും സിഎന്‍ക്‌സും ചേര്‍ന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം.

 

2014ല്‍ എന്‍ഡിഎക്ക് യുപിയില്‍ നിന്ന് ലഭിച്ചത് 80ല്‍ 73 സീറ്റുകളായിരുന്നു. ബിഎസ്പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. എസ്പിക്ക് 5 സീറ്റുകളും ആണ് ലഭിച്ചത്. ഇത്തവണ ബിജെപിക്ക് 29 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് അഭിപ്രായ വോട്ടെടുപ്പ് പറയുന്നത്. മഹാസഖ്യം സാധ്യമായതിനാല്‍ 44 സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടും.

അഞ്ച് സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എസ്പി-ബിഎസ്പി സഖ്യത്തിന് 49 സീറ്റുകള്‍ ലഭിക്കും. യുപിഎക്ക് റായ്ബറേലിയും അമേത്തിയും മാത്രമേ ലഭിക്കുകയുള്ളൂ എന്നും സര്‍വ്വേ പറയുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ എസ്പി-ബിഎസ്പി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ടിവി അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.

 

Leave A Reply

Your email address will not be published.