ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ അറ്റകുറ്റപ്പണിക്കായി ഭാഗികമായി അടയ്ക്കുന്നു

0

യു എ ഇ : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ അറ്റകുറ്റപ്പണിക്കായി ഭാഗികമായി അടയ്ക്കുന്നതിനാൽ വിമാനസർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. തെക്കുഭാഗത്തെ റൺവേ ഏപ്രിൽ 16 മുതൽ മേയ് 30വരെയാണ് അടയ്ക്കുക. ഈ കാലയളവിൽ എമിറേറ്റ്സ് വിമാനങ്ങളുടെ സർവീസിൽ 25% കുറവുണ്ടാകുമെന്ന് എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് സർ ടിം ക്ലാർക് പറഞ്ഞു.

48 വിമാനങ്ങളുടെ സർവീസ് നിർത്തിവയ്ക്കും. ഏതെങ്കിലും ഒരു മേഖലയെ ബാധിക്കാത്ത വിധം മൊത്തം സർവീസുകൾ പുനഃക്രമീകരിക്കും. എല്ലാ റൺവേകളും പ്രവർത്തനസജ്ജമായശേഷം വിവിധ സെക്ടറുകളിലേക്കു കൂടുതൽ സർവീസുകൾ തുടങ്ങും. 2019-2020 സാമ്പത്തിക വർഷത്തിൽ 6 പുതിയ എ380 എയർബസുകൾ എമിറേറ്റ്സിന്റെ ഭാഗമാകും. പഴയ 7 ബോയിങ് 777 വിമാനങ്ങൾ ഒഴിവാക്കുമെന്നും വ്യക്തമാക്കി.

Leave A Reply

Your email address will not be published.