തണുപ്പ് വകവയ്ക്കാതെ ജബൽ ജൈസിലേക്ക് സന്ദർശക പ്രവാഹം

0

യു എ ഇ : ജബൽ ജൈസ് മലനിരകളിലേക്ക് മലയാളികളടക്കമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക്. തണുപ്പ് വകവയ്ക്കാതെ എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി. ഹെലികോപ്റ്റർ അപകടത്തിൽ സിപ് ലൈന് കേടുപാടു സംഭവിച്ചെങ്കിലും സന്ദർശകരുടെ പ്രവാഹത്തെ അത് ബാധിച്ചിട്ടില്ല. യുഎഇയിൽ എത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമായി ദുബായിൽ നിന്ന് ഒരുമണിക്കൂർ കൊണ്ട് എത്താനാകുന്ന റാസൽഖൈമ മാറിക്കഴിഞ്ഞു.ജബൽ ജൈസ് ഉൾപ്പെടെയുള്ള മലയോരമേഖലകൾ, വിശാല കൃഷിയിടങ്ങൾ, പൈതൃകമേഖലകൾ എന്നിങ്ങനെ സ്വാഭാവിക മനോഹാരിതയാണ് എമിറേറ്റിനെ വ്യത്യസ്തമാക്കുന്നതെന്നു ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.

Leave A Reply

Your email address will not be published.