കരിമരുന്ന് പ്രയോഗം: അബുദാബിക്ക് ലോക റെക്കോർഡ്

0

യു എ ഇ : 2019 പുതുവർഷപ്പുലരിയിലെ വെടിക്കെട്ട് അബുദാബിക്ക് സമ്മാനിച്ചത് ലോക റെക്കോർഡ്. ലോകത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം. 40 മീറ്റർ ഉയരത്തിൽ ഇടവേളകളില്ലാതെ പത്തു മിനിറ്റ് നേരത്തെ വെടിക്കെട്ട് അവിസ്മരണീയ കാഴ്ചയൊരുക്കിയതിലൂടെ അബുദാബി പുതിയൊരു റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. ഡിസിടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് (മധ്യപൂർവദേശം-വടക്കൻ ആഫ്രിക്ക) റെക്കോർഡ്സ് മാനേജർ ഹുദ കച്ചാബിൽനിന്നും ഡിസിടി ഇവന്‍റ്സ് ബ്യൂറോ മാനേജർ ഫറാഹ് അൽ ബകൂഷ് ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.