വാക്കുതർക്കം; നാ​ടി​നെ ന​ടു​ക്കി അ​ന്പ്ര​യി​ൽ കൊ​ല​പാ​ത​കം

0
എ​ട​ത്വാ: നാ​ടി​നെ ന​ടു​ക്കി അ​ന്പ്ര​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റു​ടെ കൊ​ല​പാ​ത​കം. ഓ​ട്ടോ​യി​ൽ പോ​യ സ​ഹോ​ദ​രി തി​രി​കെ എ​ത്താ​ഞ്ഞ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ ത​ല​വ​ടി ക​ള​ങ്ങ​ര അ​ന്പ്ര​യി​ൽ പു​ത്ത​ൻ​പ​റ​ന്പി​ൽ അ​നി​ൽ (40) കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് നാ​ട് ന​ടു​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം.

രാ​വി​ലെ ഓ​ട്ടോ​യി​ൽ ക​യ​റി​പ്പോ​യ സ​ഹോ​ദ​രി രാ​ത്രി വൈ​കി​യും വീ​ട്ടി​ലെ​ത്താ​ഞ്ഞ​തി​നെ ചൊ​ല്ലി സ​ഹോ​ദ​ര​നും സു​ഹൃ​ത്തും അ​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​താ​ണ് കൊ​ടും​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഓ​ട്ടോ​യി​ൽ ക​യ​റി​യ സ​ഹോ​ദ​രി​യെ തി​രി​കെ അ​ന്പ്ര​യി​ൽ പാ​ല​ത്തി​ൽ ഇ​റ​ക്കി​യെ​ന്ന് അ​നി​ൽ പ​റ​ഞ്ഞെ​ങ്കി​ലും സ​ഹോ​ദ​ര​നും സു​ഹൃ​ത്തും വി​ശ്വ​സി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. പ്ര​കോ​പ​നം നി​യ​ന്ത്രി​ക്കാ​തെ സു​ഹൃ​ത്തു​ക്ക​ൾ അ​നി​ലി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ അ​നി​ലി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ എ​ട​ത്വ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.

അ​നി​ലി​ന്‍റെ ശ​രീ​ര​ത്ത് ആ​റോ​ളം കു​ത്തും അ​ഞ്ചോ​ളം വെ​ട്ടും ഏ​റ്റി​ട്ടു​ള്ള​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ട്ടേ​റ്റ അ​നി​ലി​ന്‍റെ അ​ല​ർ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ ഭാ​ര്യ സ​ന്ധ്യ​യ്ക്കും വെ​ട്ടേ​റ്റി​രു​ന്നു. ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ന്ധ്യ ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ക​ണ്‍​മ​ണി​യെ ഒ​രു നോ​ക്ക് കാ​ണാ​ൻ ക​ഴി​യാ​തെ​യാ​ണ് അ​നി​ൽ യാ​ത്ര​യാ​ത്.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ കൊ​ച്ചു​പ​റ​ന്പി​ൽ കെ​വി​ൻ (19), സു​ഹൃ​ത്ത് ഇ​രു​പ്പൂ​ട്ടി​ൽ​ചി​റ അ​മ​ൽ (അ​പ്പു-22) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രു​ന്നു. കാ​ണാ​താ​യ സ​ഹോ​ദ​രി തി​രി​കെ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ തി​രി​കെ എ​ത്തി​യി​രു​ന്നു. ഓ​ട്ടോ​യി​ൽ​വ​ച്ച് മ​റ്റൊ​രു സ്ത്രീ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പോ​യ​താ​ണ് വ​രാ​ൻ വൈ​കി​യെ​തെ​ന്നാ​ണ് സ​ഹോ​ദ​രി ന​ൽ​കു​ന്ന സൂ​ച​ന.

അ​തേ സ​മ​യം രാ​ത്രി​യി​ൽ വീ​ട്ടി​ൽ എ​ത്താ​ത്ത വി​വ​രം പെ​ണ്‍​കു​ട്ടി അ​റി​യി​ച്ചി​രു​ന്നോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫിം​ഗ​ർ പ്രി​ന്‍റ് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വോ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി​ൽ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 

Leave A Reply

Your email address will not be published.