കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്കയായി പുതിയ കർമ്മ പരിപാടികൾക്ക് ദുബായ് ആർടിഎ തുടക്കം കുറിക്കുന്നു

0

യു എ ഇ : തൊഴിലാളികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് കൂടുതൽ കർമ്മപരിപാടികൾക്ക് ദുബായ് ആർടിഎ തുടക്കം കുറിക്കുന്നു. നടപ്പാലങ്ങൾ ഉൾപ്പെടെ നിർമിക്കുന്നതിനൊപ്പം ബോധവൽക്കരണം ഊർജിതമാക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ആർടിഎയും തൊഴിൽകാര്യ സ്ഥിരസമിതിയും ഒപ്പുവച്ചു. ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മൈതാ ബിൻ ആദായി, തൊഴിൽകാര്യ സ്ഥിരസമിതി ചെയർമാനും എമിഗ്രേഷൻ ഡപ്യൂട്ടി ഡയറക്ടറുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരാണ് ഒപ്പുവച്ചത്. 2023 ആകുമ്പോഴേക്കും ദുബായിലെ നടപ്പാലങ്ങളുടെ എണ്ണം 167 ആയി ഉയർത്തും. കഴിഞ്ഞവർഷം നിർമിച്ച 9 എണ്ണം ഉൾപ്പെടെ നിലവിൽ 113 നടപ്പാലങ്ങളാണുള്ളത്. വാഹനമോടിക്കുന്നവർ കാൽനട യാത്രക്കാരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം ഊർജിതമാക്കും. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക.

Leave A Reply

Your email address will not be published.