കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇടതുപക്ഷ എം.എല്‍.എമാരെ ഒഴിവാക്കി; ഒ.രാജഗോപാലിന് ക്ഷണം

0

കൊല്ലം: പണിപൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇടതുപക്ഷ എം.എല്‍.എമാരെ ഒഴിവാക്കി. ഇരവിപുരം, ചവറ എം എല്‍.എ മാരായ എം.നൗഷാദ്, വിജയന്‍പിള്ള, എന്നിവരെയാണ് ഒഴിവാക്കിയത്. സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ക്ഷണം നല്‍കിയിട്ടുണ്ട്. കൊല്ലം എം.എല്‍.എ യായ മുകേഷിനേയും ക്ഷണിച്ചിട്ടുണ്ട്. എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകുന്നേരമാണ് കൊല്ലം ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക. 13. 5 കിലോ മീറ്റര്‍ നീളമുള്ള ബൈപ്പാസ് നാല് പതിറ്റാണ്ടിലേറെ സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്.

Leave A Reply

Your email address will not be published.