മുന്നാക്ക സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വന്നു

0

ന്യൂഡല്‍ഹി: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

വിജ്ഞാപനം ഇറങ്ങിയതോടെ സാമ്പത്തിക സംവരണം നിലവില്‍ വന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സാമ്പത്തിക സംവരണത്തിന് അംഗീകാരം നല്‍കിയത്. പിന്നാലെ ലോക്‌സഭയിലും രാജ്യസഭയിലും ബില്ല് പാസായി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെ സി.പി.എം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും പിന്തുണച്ചപ്പോള്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെ ഏതാനും പാര്‍ട്ടികള്‍ മാത്രമാണ് എതിര്‍പ്പ് അറിയിച്ചത്.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസമേഖലയിലും പത്ത് ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് പുതിയ ഭേദഗതി.

6ാം വകുപ്പും ആറാം അനുച്ഛേദവും കൂട്ടിച്ചേര്‍ത്താണു ഭേദഗതി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ 10% തൊഴില്‍ സംവരണം ഉറപ്പാക്കുന്നതാണിത്.

കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിക്കുകയും വലിയ എതിര്‍പ്പുകളില്ലാതെ ബില്‍ പാസാവുകയും ചെയ്യുകയായിരുന്നു.

Leave A Reply

Your email address will not be published.