‘ഹസൻകീഫ’ : തുർക്കിയിലെ ചരിത്രനഗരം അപ്രത്യക്ഷമാകും

0

തെക്കുകിഴക്കൻ തുർക്കിയിലെ കുർദിഷ് ഭൂരിപക്ഷ പ്രദേശമായ ഹസൻകീഫ് എന്ന ചെറുപട്ടണം വരുംമാസങ്ങളിൽ അപ്രത്യക്ഷമായേക്കാം. തുർക്കിയിലെ രണ്ടാമത്തെ വലിയ ഡാമായ ലിസു ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കൃത്രിമ തടാകം നിർമിക്കുന്നതിനായാണ് ഈ പട്ടണത്തിലേക്ക് അധികാരികൾ വെള്ളം ഒഴുക്കുന്നത്. ആയിരക്കണക്കിന് മനുഷ്യനിർമ്മിത ഗുഹകളാണ്ഇവിടെയുള്ളത്. ഡാം നിർമാണത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ സ്മാരകങ്ങൾ സംരക്ഷിക്കുമെന്നാണ് സർക്കാരി​​െൻറ മറുപടി. ചരിത്രസ്മാരകങ്ങൾ മാറ്റിവെക്കുകയും പ്രദേശ വാസികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയതായും സർക്കാർ വിശദീകരിക്കുന്നു.

Leave A Reply

Your email address will not be published.