വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യ മെ​റ്റ​ൽ നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്

0

 

പു​ൽ​പ്പ​ള്ളി: കി​ണ്ണ​ഞ്ചി​റി​യി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി മെ​റ്റ​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് റോ​ഡി​ന് ന​ടു​വി​ൽ. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന്നാ​റാം വാ​ർ​ഡി​ലെ കി​ണ്ണ​ഞ്ചി​റ റോ​ഡി​ലാ​ണ് ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യ​ൽ മെ​റ്റ​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് ലോ​ഡ് മെ​റ്റ​ലാ​ണ് ഇ​വി​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​റ​ക്കി​യ​ത്. കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന് ശേ​ഷ​മു​ള്ള ഭാ​ഗ​ത്തും വ​ള​വി​ലും മെ​റ്റ​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് റോ​ഡി​ലാ​ണ്.

റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​ത്ത് ഇ​പ്പോ​ൾ മെ​റ്റ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തി​ലെ പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മെ​റ്റ​ലി​ലൂ​ടെ ക​യ​റി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​മു​ണ്ട്. റോ​ഡ്പ​ണി ക​രാ​റെ​ടു​ത്ത​യാ​ളാ​ണ് ഇ​വി​ടെ മെ​റ്റ​ൽ ഇ​റ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ള​വി​ൽ ഇ​ത്ത​ര​ത്തി​ൽ മെ​റ്റ​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ രാ​ത്രി അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് 890 മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്.

മെ​റ്റ​ൽ ഇ​വി​ടെ​നി​ന്ന് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. മു​ള്ള​ൻ​കൊ​ല്ലി പ​ള്ളി​യി​ൽ തി​രു​ന്നാ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദ​ക്ഷി​ണ സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ച് വി​ടു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. പോ​ലീ​സോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഇ​ത്ത​രം അ​നാ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.