മിഖായേൽ ജനുവരി 18ന് തീയേറ്ററുകളിലെത്തും

0

നിവിൻ പോളി – ഹനീഫ് അദേനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ത്രില്ലർ മിഖായേൽ ജനുവരി 18ന് തീയറ്ററുകളിൽ എത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമാണം. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍.സിനിമയുടെ തിരക്കഥയും ഹനീഫിന്റേത് തന്നെയാണ്. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ ‘അബ്രഹാമിന്റെ സന്തതി’കളുടെ തിരക്കഥയും ഹനീഫ് തന്നെയായിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.