ടെഹ്​റാനിൽ ചരക്ക്​ വിമാനം കെട്ടിടത്തിലിടിച്ച്​ തകർന്ന്​ 15 മരണം

0

ഇറാൻ തലസ്​ഥാനമായ ടെഹ്​റാനിൽ ചരക്ക്​ വിമാനം നിലത്തിറക്കുന്നതിനിടെ കെട്ടിടത്തിലിടിച്ച്​ തകർന്ന്​ 15 പേർ മരിച്ചു. ഫ്ലൈറ്റ്​ എഞ്ചിനീയർ പരിക്കുകളോടെ രക്ഷപ്പെട്ടു. ബോയിങ്​ 707 എന്ന വിമാനമാണ്​ തകർന്നത്​. കിർഗിസ്​ഥാൻ തലസ്​ഥാനമായ ബിഷ്​കെക്കിൽ നിന്ന്​ ഇറച്ചിയുമായി വന്ന വിമാനമാണ്​ അപകടത്തിൽപെട്ടതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. വിമാനം നിർത്തുന്നതിനിടെ ​റൺവേയിൽ നിന്ന്​ തെന്നിമാറി സമീപത്തുള്ള കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.