ലോക്‌സഭ തെരഞ്ഞെടുപ്പ്: മാണ്ഡ്യ സീറ്റില്‍ സുമലതക്ക് വേണ്ടി വാദിച്ച് സിനിമാ കൂട്ടായ്മ

0

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടിയും അന്തരിച്ച മുന്‍മന്ത്രി അംബരീഷിന്റെ ഭാര്യയുമായ സുമലത അംബരീഷിനെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി സിനിമാ കൂട്ടായ്മ. അംബരീഷിനെ അനുസ്മരിക്കാന്‍ മാണ്ഡ്യയില്‍ നടന്ന യോഗത്തിന് ശേഷമാണ് സിനിമാ കൂട്ടായ്മ ഈ ആവശ്യം ഉന്നയിച്ചത്. ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു അംബരീഷ്.

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ജനതാദള്‍ എസ് ആലോചനകള്‍ നടക്കവേ ആണ് സുമലത മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. രാഷ്ട്രീയ പ്രവേശനം നടത്താന്‍ സുമലത ആദ്യം വിസമ്മതമാണ് പ്രകടിപ്പിച്ചതെങ്കിലും സിനിമാ കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരിക്കാമെന്ന തീരുമാനത്തിലാണ് സുമലത

Leave A Reply

Your email address will not be published.