ജീ​വ​കാ​രു​ണ്യ പ​രി​പാ​ടി​ക്കി​ടെ പോ​ളി​ഷ് മേ​യ​റെ അ​ക്ര​മി കുത്തി 

0

വാ​ഴ്സോ: ജീ​വ​കാ​രു​ണ്യ പ​രി​പാ​ടി​ക്കി​ടെ പോ​ളി​ഷ് മേ​യ​റെ അ​ക്ര​മി കു​ത്തി​ വീ​ഴ്ത്തി. പോ​ളി​ഷ് ന​ഗ​ര​മാ​യ ഡാ​ൻ​സ്കി​ലെ മേ​യ​ർ പ​വ​ൽ അ​ഡ​മോ​വി​സി​നാ​ണ് കു​ത്തേ​റ്റ​ത്. പ​രി​പാ​ടി ന​ട​ക്കു​ന്ന സ്റ്റേ​ജി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ 27​കാ​ര​ന്‍ മേ​യ​റെ കു​ത്തി​ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഡ​മോ​വി​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ​യാ​യിരുന്നു സം​ഭ​വം. വ്യാ​ജ മീ​ഡി​യ പാ​സി​ൽ സ്റ്റേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് മേ​യ​റെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി കാ​ണാ​നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളുടെ മുന്നിലായിരുന്നു സംഭവം.

സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ൻ ഭ​ര​ണ​കൂ​ടം ത​ന്നെ അ​ന്യാ​യ​മാ​യി ത​ട​വി​ലാ​ക്കി എ​ന്നാ​ക്രോ​ശി​ച്ചായിരുന്നു  യു​വാ​വിന്‍റെ  പ്രവര്‍ത്തിയെന്നു പോ​ലീ​സ് പ​റ​ഞ്ഞു. മേ​യ​റു​ടെ മു​ൻ പാ​ർ​ട്ടി​യാ​യ സി​വി​ക് പ്ലാ​റ്റ്ഫോ​മാ​ണ് ക​ഴി​ഞ്ഞ​ ത​വ​ണ ഭ​ര​ണം ന​ട​ത്തി​യ​ത്.  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മേ​യ​റു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ബാ​ൾ‌​ട്ടി​ക് തീ​ര​ന​ഗ​ര​മാ​യ ഡാ​ൻ​സ്കി​ലെ മേ​യ​റാ​ണ് അ​ഡ​മോ​വി​സ്.

Leave A Reply

Your email address will not be published.