ചാ​ര​വൃ​ത്തി​ക്കുറ്റത്തിന് അ​റ​സ്റ്റി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ ടെലികോം കമ്പനി പു​റ​ത്താ​ക്കി

0

വാ​ഴ്സോ: ചാ​ര​വൃ​ത്തി​ക്കു​റ്റ​ത്തി​ന് പോ​ളി​ഷ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ ചൈ​നീ​സ് ടെ​ലി​കോം ക​മ്പ​നി​യാ​യ വാ​വേ ജോ​ലി​യി​ല്‍ നിന്നും പിരിച്ചു വിട്ടു .പോ​ള​ണ്ടി​ൽ വാ​വേ​യു​ടെ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചൈ​ന​ക്കാ​ര​ൻ വാം​ഗ് വെ​യ്ജിം​ഗി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ക​മ്പ​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ പോ​ളി​ഷ് ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​റാ​യ പ്യോ​ട്ടോ​റും ചാ​ര​വൃ​ത്തി​ക്കു​റ്റ​ത്തി​ന് പി​ടി​യി​ലാ​യി​രു​ന്നു.

ഇ​റാ​ൻ, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഉ​പ​രോ​ധം ലം​ഘി​ച്ചു​വെ​ന്ന​തി​ന് ക​ഴി​ഞ്ഞ​മാ​സം വാ​വേ​യു​ടെ സ്ഥാ​പ​ക​ന്‍റെ മ​ക​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ മെം​ഗ് വാം​ഗ്ചൗ​വി​നെ കാ​ന​ഡ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​വ​ർ​ക്ക് കാ​ന​ഡ വി​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​ന് പി​ന്നാ​ലെ ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ക​മ്പ​നി​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Leave A Reply

Your email address will not be published.