ഇന്ന് രാകേഷ് ശർമ – ജന്മദിനം

0

ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ (രാകേശ് ശർമ) (ജനനം: 1949 ജനുവരി 13). 1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.

പഞ്ചാബിലെ പട്യാലയിൽ ജനിച്ച അദ്ദേഹം വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. അശോകചക്രം ബഹുമതി ലഭിച്ചു. വിങ് കമാൻഡറായി റിട്ടയർ ചെയ്ത അദ്ദേഹം പിന്നീട് HAL ടെസ്റ്റ് പൈലറ്റായി നിയമിതനായി. 1992-നു ശേഷം HAL ടെസ്റ്റ് പൈലറ്റ് ആകാൻ ബാംഗ്ലൂരിലേക്ക് മാറി. 2001-ൽ ടെസ്റ്റ് ഫ്ലൈയിംഗിൽ നിന്ന് വിരമിച്ചു. 1984-ൽ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡർ പദവിയിലിരിക്കെയാണ് അദ്ദേഹം ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടത്‌.

രാജ്യം അശോകചക്രം നൽകി രകേഷ്‌ ശർമ്മയെ ആദരിച്ചു. യു.എസ്.എസ്.ആറിൻറെ ഓഡർ ഓഫ് ലെനിൻ എന്ന ബഹുമതി നേടി. ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ എന്ന ബിരുദവും ലഭിച്ചു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ റോക്കറ്റ് സൊസൈറ്റി, ക്രിക്കറ്റ് ബ്ലു എന്നിവയുടെ ഓണററി മെമ്പർ ആണ് രാകേഷ് ശർമ. വ്യോമസേനയിൽ നിന്ന് വിങ്ങ്‌ കമാൻഡറായാണ് അദ്ദേഹം വിരമിച്ചത്‌.

Leave A Reply

Your email address will not be published.