ഹുവായ് വൈ9 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

0

ചൈനീസ് ബ്രാന്‍ഡായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹുവായ് വൈ9 എന്നാണ് മോഡലിന്റെ പേര്. 15,990 രൂപയാണ് വിപണി വില. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫോണിലുണ്ട്. ജനുവരി 15 മുതല്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആസമോണ്‍ വഴിയാണ് ഫോണിന്റെ വില്‍പ്പന. മിഡ്‌നൈറ്റ് ബ്ലാക്ക്, ബ്ലൂ സ്വററോസ്‌കി, അറോറ പര്‍പ്പിള്‍ എന്നീ നിറഭേദങ്ങളിലാകും ഫോണ്‍ ലഭിക്കുക. 2,990 രൂപ വിലവരുന്ന ബോട്ട് റോക്കേര്‍സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് ഇയര്‍ഫോണും ഈ ഫോണിനോടൊപ്പം സൗജന്യമായി ലഭിക്കും.

Leave A Reply

Your email address will not be published.