ലൈംഗീക പീഡനക്കേസിലെ അജ്ഞാത പ്രതി 2 പതിറ്റാണ്ടിനു ശേഷം പിടിയിൽ

0

ലൊസാഞ്ചലസ്: തൊണ്ണൂറുകളിൽ യുഎസിൽ കോളിളക്കമുണ്ടാക്കിയ ലൈംഗീക പീഡനക്കേസിലെ അജ്ഞാത പ്രതി 2 പതിറ്റാണ്ടിനു ശേഷം പിടിയിൽ. കലിഫോർണിയക്കാരനായ കെവിൻ മൈക്കൽ കുന്തറാണ് (53) ‌‌1995 ലും 98 ലും നടന്ന പീഡനക്കേസുകളിൽ അറസ്റ്റിലായത്. ഇരകളിൽ 9 വയസ്സുകാരിയും ഉണ്ടായിരുന്നു. സംഭവസ്ഥലത്തു നിന്നു ലഭിച്ച ഡിഎൻഎ സാംപിളുകൾ ഉപയോഗിച്ചു പൊലീസ് നടത്തിയ വ്യത്യസ്തമായ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പൂർവികരെ കണ്ടെത്തുന്നതിനും അകന്നുപോയ രക്തബന്ധത്തിലുള്ളവരെ തിരിച്ചറിയുന്നതിനും സഹായിക്കുന്ന ജീനോളജി വെബ്സൈറ്റുകളിലൊന്നിൽ കുന്തർ തന്റെ ഡിഎൻഎ വിവരങ്ങൾ നൽകിയിരുന്നു. സൈറ്റിന്റെ ഡേറ്റ ബേസ് പരിശോധിച്ച പൊലീസ് ഇതു കണ്ടെത്തുകയും പഴയക്കേസിലെ സാമ്പിളുകളുമായി ഒത്തുനോക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുന്തറും ഇരട്ട സഹോദരനും അറസ്റ്റിലായി. കുന്തറാണ് യഥാർഥ പ്രതിയെന്നു ചോദ്യംചെയ്യലിൽ സ്ഥിരീകരിച്ചതോടെ ഇരട്ടസഹോദരനെ വിട്ടയച്ചു

Leave A Reply

Your email address will not be published.