യൂറോപ്പിലാകമാനം ശൈത്യം വ്യാപിക്കുന്നു

0

അതികഠിനമായ ശൈത്യം യൂറോപ്പിലാകമാനം വ്യാപിക്കുന്നു . ജര്‍മനി, സ്വീഡന്‍, നോര്‍വേ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ കനത്ത മഞ്ഞു വീഴ്ച്ചയാണ് അനുഭവപ്പെടുന്നത് . ട്രെയിനുകള്‍ നിര്‍ത്തി സ്കൂളുകള്‍ അടച്ചു. തുടര്‍ച്ചയായി മഞ്ഞുമല ഇടിച്ചില്‍ മൂലം സ്വീഡനിലും നോര്‍വേയിലും റോഡുകള്‍ തകര്‍ന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു മീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായി. കനത്ത ഹിമപാതത്തില്‍ കഴിഞ്ഞയാഴ്ച ഏഴു പേരാണ് മരിച്ചത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മഞ്ഞുവീഴ്ചയുടെ അളവ് വര്‍ദ്ധിച്ചതായി ഓസ്ട്രിയയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റിയറോളജി ആന്‍ഡ് ജിയോഡൈനാമിക്സ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.