യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി​യാ​കാ​ൻ ഹി​ന്ദു വ​നി​ത​യായ തു​ൾ​സി ഗ​ബാ​ർ​ഡ്​

0

ഹി​ന്ദു വ​നി​ത​യായ തു​ൾ​സി ഗ​ബാ​ർ​ഡ്​ 2020 ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​വാ​യി​യി​ൽ​നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​തി​നി​ധി മ​ത്സ​രി​ക്കും. ഒൗ​ദ്യോ​ഗി​ക തീ​രു​മാ​നം അ​ടു​ത്ത​യാ​ഴ്​​ച ഉ​ണ്ടാ​കു​മെ​ന്ന്​ തു​ൾ​സി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ആ​ദ്യ ഹി​ന്ദു വ​നി​ത​യാ​കും തു​ൾ​സി. ഡോ​ണ​ൾ​ഡ്​ ട്രം​പാ​ണ്​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ്​​ഥാ​നാ​ർ​ഥി.

യു.​എ​സ്​ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഹി​ന്ദു​മ​ത​വി​ശ്വാ​സി​യാ​ണ്​ 37കാ​രി​യാ​യ തു​ൾ​സി. യു​ദ്ധ​വും സ​മാ​ധാ​ന​വു​മാ​ണ്​ ത​​െൻറ പ്ര​ചാ​ര​ണ​വി​ഷ​യ​െ​മ​ന്നും തു​ൾ​സി പ​റ​ഞ്ഞു. യു.​എ​സ്​ സെ​ന​റ്റി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ക​മ​ല ഹാ​രി​സ്​ ഉ​ൾ​പ്പെ​ടെ 12ഒാ​ളം പേ​ർ ഡെ​മോ​​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യു​ടെ സ്​​ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.