ഡെ​റാഡൂ​ണി​ൽ വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; മൂ​ന്ന് പേ​ർ മ​രി​ച്ചു

0

ഡെ​റാ​ഡൂ​ൺ: മു​സൂ​രി​യി​ൽ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മൈ​സൂ​രി​ൽ​നി​ന്നും മ​റ്റൊ​രു പ​ർ​വ​ത പ്ര​ദേ​ശ​ത്തേ​ക്ക് സം​ഘം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

മൂ​ന്നു പേ​ർ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ ഡെ​റാ​ഡൂ​ണി​ലെ ഡൂ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു പേ​രും ഡ​ൽ​ഹി ല​ക്ഷ്മി​ന​ഗ​റി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

Leave A Reply

Your email address will not be published.