ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 24 കി​ലോ സ്വ​ർ​ണ​വു​മാ​യി കൊ​റി​യ​ൻ യു​വ​തി​ക​ൾ പി​ടി​യി​ൽ

0

ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ട്ടു കോ​ടി രൂ​പ വി​ല​വ​രു​ന്ന 24 കി​ലോ സ്വ​ർ​ണ​വു​മാ​യി ര​ണ്ട് ദ​ക്ഷി​ണ കൊ​റി​യ​ൻ യു​വ​തി​ക​ൾ പി​ടി​യി​ൽ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​ശ​യ​ക​ര​മാ​യ രീ​തി​യി​ൽ പു​റ​ത്തേ​ക്കു​പോ​കു​ന്ന​തു​ക​ണ്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ ഓ​രോ​രു​ത്ത​രു​ടെ ബാ​ഗി​ൽ​നി​ന്നും ഒ​രു കി​ലോ തൂ​ക്കം വ​രു​ന്ന 12 സ്വ​ർ​ണ ക​ട്ടി​ക​ൾ വീ​തം ക​ണ്ടെ​ടു​ത്തു. ഹോ​ങ്കോം​ഗി​ൽ​നി​ന്ന് ക​ത്താ​യി പ​സ​ഫി​ക് വി​മാ​ന​ത്തി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.

Leave A Reply

Your email address will not be published.