സംസ്ഥാനത്തെ 55 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്

0

ന്യൂഡൽഹി: സംസ്ഥാനത്തെ 55 ലക്ഷം കുട്ടികൾക്ക് അഞ്ചാംപനിക്കും റുബെല്ലയ്ക്കുമെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് ക്യാംപയിൻ 16നു തുടങ്ങും. ഡൽഹിയിലെ 11 ജില്ലകളിലെ സർക്കാർ– സ്വകാര്യ സ്കൂളുകളിലെ ഉൾപ്പെടെ 55 ലക്ഷം കുട്ടികൾക്കാണു കുത്തിവയ്പ്പെടുക്കുന്നത്. കുട്ടികളിൽ ഒൻപതു മാസം പ്രായമുള്ളവർ മുതൽ 15 വയസുവരെയുള്ള കുട്ടികളിലാണു കുത്തിവയ്പ്. യൂനിസെഫ്, ലോകാരോഗ്യ സംഘടന എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ആരോഗ്യക്ഷേമ വകുപ്പാണു കുത്തിവയ്പ് നടത്തുന്നത്.

ഇതിനു മുന്നോടിയായി നടന്ന ശിൽപശാലയിൽ പദ്ധതിക്ക് അന്തിമരൂപം നൽകി. ഇന്ത്യയിൽ നടന്നു വരുന്ന മീസിൽസ്– റുബെല്ല വാക്സിനേഷൻ ക്യാംപയിൻ സംബന്ധിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ടാണു ശിൽപശാല സംഘടിപ്പിച്ചത്. 2020നുള്ളിൽ അഞ്ചാംപനിയും റുബെല്ലെയും രാജ്യത്തു നിന്നു തുടച്ചുനീക്കുകയെന്ന പദ്ധതിയുടെ ഭാഗമാണു കുട്ടികൾക്കുള്ള കുത്തിവയ്പ്.

ലോകമെമ്പാടുമായി 40 കോടി കുട്ടികൾക്കാണു പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പെടുക്കുക. കുട്ടികളിൽ ഒരു ഡോസ് മരുന്നാണു കുത്തിവയ്ക്കുക. 2017ൽ ആരംഭിച്ച വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 20 കോടി കുട്ടികൾക്ക് കുത്തിവയ്പെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.