ആ​ധു​നി​ക മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ പ്രാ​പ്ത​രാ​കണം; മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ

0

മ​ല​പ്പു​റം: ആ​ധു​നി​ക മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ പ്രാ​പ്ത​രാ​ക​ണ​മെ​ന്നു കൃ​ഷി​വ​കു​പ്പ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ്് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​നു (വി​എ​ഫ്പി​സി​കെ) കീ​ഴി​ൽ വ​ണ്ടൂ​ർ തി​രു​വാ​ലി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച സോ​യി​ൽ ആ​ൻ​ഡ് പ്ലാ​ന്‍റ് അ​നാ​ലി​സി​സ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഷ്ട​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ചു​ള്ള മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ക​ർ​ഷ​ക​ർ​ക്കു നേ​ടി​ക്കൊ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും ലോ​ക​മാ​ർ​ക്ക​റ്റി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. പ​ക്ഷേ അ​ത്ര​യും ക​യ​റ്റി അ​യ​യ്ക്കാ​ൻ ന​മു​ക്ക് ക​ഴി​യു​ന്നി​ല്ല. ഗു​ണ​മേ​ൻ​മ​യു​ള്ള കാ​ർ​ഷി​ക ഉ​ത്പന്ന​ങ്ങ​ൾ കൃ​ഷി ചെ​യ്ത് വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. പു​തി​യ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ കാ​ർ​ഷി​ക​വൃ​ത്തി​യി​ലേ​ക്കു തി​രി​യു​ന്ന​തു സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സം​സ്ഥാ​ന​ത്തു നി​ന്നു പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ്് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​നെ നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ച്ചു. പ്ര​ള​യാ​ന​ന്ത​ര മ​ണ്ണ് പ​രി​പോ​ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു സ്ഥാ​പി​ക്കു​ന്ന ര​ണ്ടു സോ​യി​ൽ ആ​ൻ​ഡ് പ്ലാ​ന്‍റ് അ​നാ​ലി​സി​സ് ലാ​ബു​ക​ളി​ൽ ഒ​ന്നാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​വാ​ലി​യി​ലേ​ത്. മ​ണ്ണു​സാ​ന്പി​ളു​ക​ൾ​ക്കൊ​പ്പം വി​ള​ക​ളു​ടെ മൂ​ല​ക​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത കൂ​ടി പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ​താ​ണ് സോ​യി​ൽ ആ​ൻ​ഡ് പ്ലാ​ന്‍റ് അ​നാ​ലി​സി​സ് ലാ​ബ്. ഇ​വി​ടെ നി​ന്നു മാ​സ​ത്തി​ൽ 800 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും. 4.34 കോ​ടി രൂ​പ ചെ​ല​ഴി​ച്ചാ​ണ് ലാ​ബ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​എ​ഫ്പി​സി​കെ​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ പ​ഴം-​പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്കും മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ​സൂ​ചി​ക (സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ്) ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യ്ക്ക് ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ഹാ​യ​ക​മാ​കും. ക​ർ​ഷ​ക​ർ​ക്കു​ള്ള അ​ഡ്വൈ​സ​റി സെ​ന്‍റ​റാ​യും ലാ​ബ് പ്ര​വ​ർ​ത്തി​ക്കും.

പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം.​പി അ​ധ്യ​ക്ഷ​ത വഹിച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കാ​ർ​ഷി​ക സെ​മി​നാ​റി​ൽ പ്ര​ള​യാ​ന​ന്ത​ര മ​ണ്ണ് പ​രി​പോ​ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് അ​സോ​സി​യ​റ്റ് ഡീ​ൻ ഡോ. ​പി.​ആ​ർ സു​രേ​ഷ് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. സൗ​ജ​ന്യ പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണം പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ആ​സി​യ, തി​രു​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കോ​മ​ള​വ​ല്ലി, കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​പി.​കെ.​ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Leave A Reply

Your email address will not be published.