ക​ണ്ണൂ​രി​ൽ​നി​ന്ന് മ​സ്ക​റ്റി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ഗോ ​എ​യ​റി​ന് അ​നു​മ​തി

0

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മ​സ്ക​റ്റി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ഗോ ​എ​യ​റി​ന് ഒ​മാ​ന്‍ സി​വി​ല്‍ വ്യോ​മ​യാ​ന പൊ​തു അ​ഥോ​റി​റ്റി അ​നു​മ​തി ന​ല്‍​കി. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഗോ ​എ​യ​ര്‍ ക​ണ്ണൂ​ര്‍-​മ​സ്ക​റ്റ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ആ​ഴ്ച​യി​ല്‍ ഏ​ഴു സ​ര്‍​വീ​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക.

180 യാ​ത്ര​ക്കാ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​മാ​ണ് സ​ര്‍​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ക. ക​ണ്ണൂ​രി​ല്‍​നി​ന്ന് രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഒ​മാ​ന്‍​സ​മ​യം 10.15നാ​ണ് മ​സ്ക​റ്റി​ലെ​ത്തു​ക. മ​സ്ക​റ്റി​ൽ​നി​ന്ന് 11.15ന് ​പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 4.15ന് ​ക​ണ്ണൂ​രി​ലെ​ത്തും. മ​സ്ക​റ്റി​നു​പു​റ​മെ ക​ണ്ണൂ​ര്‍-​അ​ബു​ദാ​ബി റൂ​ട്ടി​ലും ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഗോ ​എ​യ​ര്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു​ണ്ട്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് ഗോ ​എ​യ​ർ പ്ര​തി​ദി​ന സ​ർ​വീ​സ് 10 മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

രാ​ത്രി 11 ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ ഒ​ന്നി​ന് മും​ബൈ​യി​ലെ​ത്തും. മും​ബൈ​യി​ൽ​നി​ന്ന് അ​ർ​ധ​രാ​ത്രി 12.45ന് ​പു​റ​പ്പെ​ട്ട് 2.45ന് ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന ത​ര​ത്തി​ലാ​ണു സ​ർ​വീ​സ്.ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും നി​ല​വി​ൽ ഗോ ​എ​യ​ർ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. തി​ര​ക്ക് കൂ​ടി​യ​തി​നാ​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് രാ​വി​ലെ പ്ര​തി​ദി​ന സ​ർ​വീ​സും തു​ട​ങ്ങി​യി​രു​ന്നു. ഇ​ൻ​ഡി​ഗോ, സ്‌​പൈ​സ് ജെ​റ്റ് ക​മ്പ​നി​ക​ളു​ടെ സ​ർ​വീ​സും വൈ​കാ​തെ ക​ണ്ണൂ​രി​ൽ​നി​ന്നു​ണ്ടാ​കും.

Leave A Reply

Your email address will not be published.