എം​ബി​എ വി​ദ്യാ​ർ​ഥി ക​ർ​ണാ​ട​ക​യി​ൽ കാ​ർ മ​റി​ഞ്ഞ് മ​രി​ച്ചു

0

കാ​ഞ്ഞ​ങ്ങാ​ട്: ക​ർ​ണാ​ട​ക ഹു​സൂ​റി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. റി​ട്ട. അ​ധ്യാ​പ​ക​ൻ കാ​ഞ്ഞ​ങ്ങാ​ട് അ​മ്പ​ല​ത്ത​റ​യി​ലെ കോ​ണി​ക്ക​ൽ വീ​ട്ടി​ൽ ദേ​വ​സ്യ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​ക്കി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ (25) ആ​ണ് ക​ർ​ണാ​ട​ക ഹു​സ്സൂ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​യാ​ണ്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കാ​റി​ൽ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. എ​തി​രെ വ​ന്ന വാ​ഹ​നം ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ക്കു​ണ്ട്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.​അ​ക്കി​ൻ​സി​ന്‍റെ മൃ​ത​ദേ​ഹം ഹു​സ്സൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​താ​വ്: റി​ട്ട. അ​ധ്യാ​പി​ക സു​ലൈ​ഖ.

Leave A Reply

Your email address will not be published.