സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു

0

ജുബൈല്‍: ബ്രാഞ്ച്‌സണ്‍ സിറ്റി പോളിക്ലിനിക്കിലെ ഡോക്ടര്‍ സാനു ഉദയഭാനു(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആലപ്പുഴ പെണ്ണുക്കര നോര്‍ത്ത് ശ്യാമളാലയം മലകുഴയില്‍ ഉദയഭാനു വാസുദേവന്റെയും ശ്യാമളയുടെയും മകനാണ്.

പത്ത് വര്‍ഷമായി ഡോ. സാനു ബ്രാഞ്ച്‌സണ്‍ സിറ്റി പോളിക്ലിനിക്കിലെ ഡോക്ടറാണ്.  മാവേലിക്കര വി.എസ്.എം ആശുപത്രിയില്‍ നാലുവര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് ജുബൈലിലെത്തുന്നത്. ഡോ.സാനു ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

Leave A Reply

Your email address will not be published.