സഖ്യം തുടരാന്‍ ബി.ജെ.പി താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ പുറത്തു പോകുമെന്ന് ഒ.പി രാജ്ഭര്‍

0

ന്യൂഡല്‍ഹി: തങ്ങളുമായി സഖ്യം തുടരാന്‍ ബി.ജെ.പി താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ എന്‍.ഡി.എയില്‍ നിന്നും പുറത്തു പോകുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും സുഹെല്‍ദേവ് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവുമായ ഒ.പി രാജ്ഭര്‍.

സഖ്യം തുടരണോ വേണ്ടയോ എന്നും, ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടണോ എന്നും തീരുമാനിക്കാന്‍ ബി.ജെ.പിക്ക്  താന്‍ നൂറു ദിവസം നല്‍കിയതായും രാജ്ഭര്‍ പറഞ്ഞു. നൂറു ദിവസത്തിനകം ബി.ജെ.പിയില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ സഖ്യം വിടുമെന്നും 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നും രാജ്ഭര്‍ പറഞ്ഞു.

‘ബി.ജെ.പി താല്‍പര്യം കാണിക്കുകയാണെങ്കില്‍ ഞങ്ങള്‍ ബി.ജെ.പിയോടൊപ്പം തുടരും. അങ്ങനെ അല്ലായെങ്കില്‍ ഞങ്ങള്‍ ബി.ജെ.പിക്ക് 100 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അതില്‍ 12 ദിവസം കഴിഞ്ഞിരിക്കുന്നു. താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ 80 സീറ്റുകളിലും തനിച്ചു മത്സരിക്കും’- രാജ്ഭര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്പിയും തമ്മില്‍ ഔദ്യോഗികമായി സഖ്യം രൂപീകരിച്ചതിനു പിന്നാലെയായിരുന്നു രാജ്ഭറിന്റെ പ്രതികരണം.

 

Leave A Reply

Your email address will not be published.