രാഹുലും ഹർദ്ദിക് പാണ്ഡ്യയും കയറുന്ന ബസിൽ എങ്ങനെ ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്യും; ഹർഭജൻ സിങ്

0

മുംബൈ: ടി.വി പരിപാടിയിൽ സ്ത്രീകളെ അപമാനിച്ച് സംസാരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനുമെതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ സിങ്. ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണ് ഇരുവരുടെയും നടപടിയെന്ന് ഹർഭജൻ പറഞ്ഞു. രാഹുലും ഹർദ്ദിക് പാണ്ഡ്യയും കയറുന്ന ബസിൽ എങ്ങനെ ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുമെന്ന് ഹർഭജൻ ചോദിക്കുന്നു. തനിക്ക് അങ്ങനെ ചെയ്യാനാകില്ല. അവർ ഉള്ള ബസിൽ കയറിയാൽ ഭാര്യയും മകളും ഇതേക്കുറിച്ച് എന്തുകരുതുമെന്നും ഹർഭജൻ ചോദിക്കുന്നു.

ഹർദ്ദിക് പാണ്ഡ്യയും രാഹുലും പറഞ്ഞതു പോലെയുള്ള സംഭാഷണം സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ പോലും താൻ പറയാറില്ലെന്ന് ഹർഭജൻ പറഞ്ഞു. പക്ഷേ അവർ ടിവി പരിപാടിയിൽ പറഞ്ഞിരിക്കുന്നു. ക്രിക്കറ്റർമാരെക്കുറിച്ച് വലിയ അവമതിപ്പ് ഉണ്ടാക്കുന്നതാണ് ഇത്. താനും സച്ചിനുമൊക്കെ ഇങ്ങനെയാണെന്ന് ആളുകൾ കരുതാൻ ഇത് കാരണമാകുമെന്നും ഹർഭജൻ പറഞ്ഞു.

 

Leave A Reply

Your email address will not be published.